സ്വന്തം ലേഖകന്‍: ഇടതു പാര്‍ട്ടികള്‍ കൈകോര്‍ത്തു; സ്റ്റീഫന്‍ ലോഫ്വെന്‍ രണ്ടാമതും സ്വീഡന്‍ പ്രധാനമന്ത്രി; തീവ്ര വലത് പക്ഷത്തിന് കനത്ത തിരിച്ചടി. 2018 സെപ്തംബര്‍ 9 മുതല്‍ കഴിഞ്ഞ നാല് മാസമായി സ്വീഡന്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നു. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെയാണ് രാജ്യം രാഷ്ട്രീയ പ്രതിസന്ധിലേക്ക് നീങ്ങിയത്.
സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് സ്റ്റീഫന്‍ ലോഫ്വെന്‍ പ്രധാനമന്ത്രിയാകുന്നതോടെ, 1917 മുതല്‍ സ്വീഡനില്‍ അധികാരം നിലനിര്‍ത്തിയിട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട ശേഷം വീണ്ടും അധികാരത്തിലേത്തുകയാണ്.
ഏറ്റവുമധികം സീറ്റുകള്‍ നേടിയെങ്കിലും 28.3 ശതമാനം വോട്ടുമാത്രമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചത്. വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രതിപക്ഷമായ ഇടതുപക്ഷം പിന്തുണച്ചതോടെയാണ് രണ്ടാമതും ലോഫ്വെന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
61 വയസ്സുകാരനായ ലോഫ്വെന്റെ നേതൃത്വത്തില്‍ ഇടത്പക്ഷ പാര്‍ട്ടികളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് വിജയം സാധ്യമായത്. വലത് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കരുത്താര്‍ജിച്ചതിനാലായിരുന്നു മുഖ്യധാര കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്.
17.5 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തിയ തീവ്ര നിലപാടുകാരായ സ്വീഡന്‍ ഡെമോക്രാറ്റുകളുടെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രതിപക്ഷ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത്. പാര്‍ലമന്റെംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുന്നത് വരെയും ലോഫ്വെനിന് പ്രധാനമന്ത്രിയായി തുടരാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല