സ്വന്തം ലേഖകന്‍: നോബേല്‍ കിട്ടിയിട്ടും അറിഞ്ഞ മട്ടു കാണിക്കാതെ ബോബ് ഡിലന്‍, ഡിലനെ ബന്ധപ്പെടാനുള്ള ശ്രമം അവസാനിപ്പിച്ച് സ്വീഡിഷ് അക്കാദമി. ലോകത്തെ ഞെട്ടിച്ച് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സ്വന്തമാക്കിയ പ്രമുഖ സംഗീതജ്ഞനും പാട്ടെഴുത്തുകാരനുമായ ഡിലനെ ബന്ധപ്പെടാന്‍ കഴിയാതെ വശംകെട്ടിരിപ്പാണ് നോബേല്‍ അധികൃതര്‍.
ബോബ് ഡിലനെ കഴിഞ്ഞ അഞ്ചു ദിവസമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഒരാഴ്ച മുമ്പ് ലഭിച്ച പ്രഖ്യാപിച്ച പുരസ്‌കാരത്തിന് ഡിലന്റെ പ്രതികരണംപോലും ലോകത്തിന് കേള്‍ക്കാനായിട്ടില്ല.
ബോബിനെ കണ്ടത്തൊനാവാതെ ജഡ്ജിമാരും അമ്പരപ്പിലാണ്. ബോബുമായി ഏറ്റവും അടുപ്പമുള്ളവരെപ്പോലും ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്നുള്ള കാര്യം അറിയാന്‍ കഴിഞ്ഞില്ലെന്ന് സ്വീഡിഷ് നൊബേല്‍ അക്കാദമിയുടെ സെക്രട്ടറി സാറ ഡാനിയുസ് പറയുന്നു. എന്നാല്‍ ഡിലാനുമായി അടുപ്പമുള്ളവരില്‍ നിന്ന് ലഭിച്ച മറുപടികള്‍ പ്രോത്സാഹനജനകമായിരുന്നു എന്നും സാറ വെളിപ്പെടുത്തി.
ഇക്കാര്യത്തില്‍ ഇനി കൂടുതലായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് അക്കാദമിയെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ പത്തിന് സ്റ്റോക് ഹോമില്‍ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ഡിലന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം ഡിലന്റെ അമേരിക്കയിലെ സംഗീത പരിപാടികള്‍ മുന്‍നിശ്ചയിച്ചപോലെ നടക്കുന്നുണ്ട് എന്നതാണ് രസകരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല