സ്വന്തം ലേഖകന്‍: സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം. രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലും ഒറ്റക്കും ചെറിയ സംഘങ്ങളായും വരുന്ന സ്ത്രീകളെ അജ്ഞാത സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുകയും ഒരു സ്ത്രീയുടെ ട്രൗസര്‍ വലിച്ചൂരുകയും ചെയ്തതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റോക്ഹോമില് നിന്നും 350 കിലോ മീറ്റര്‍ അകലെയുള്ള ഓസ്റ്റര്‍സണ്ട് നഗരത്തിലാണ് സംഭവം. സംഘത്തിലെ യുവാക്കള്‍ വിദേശികളാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവരുടെ മറ്റു വിവരങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തനായില്ല.
ഫെബ്രുവരി 20 ന് സംഘം കുട്ടികള്‍ക്കരികിലേക്ക് വന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് കയ്യേറ്റം തുടങ്ങിയതോടെ ഏതാനും മുതിര്‍ന്നവര്‍ രംഗത്ത് വന്നപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. നൈറ്റ് ക്ളബ്ബിന് പുറത്ത് ഒരു യുവതി ആക്രമിക്കപ്പെട്ടതായിരുന്നു രണ്ടാമത്തെ സംഭവം. പിന്നീട് നഗരത്തിലൂടെ നടന്നു പോകുകയായിരുന്ന ഒരുകൂട്ടം യുവതികളാണ് ആക്രമിക്കപ്പെട്ടത്. താന്‍ ബലാത്സംഗത്തിനിരയായെന്ന് പറഞ്ഞ് ഒരു യുവതി രംഗത്ത് വരികയും ചെയ്തു.
സ്കൂള്‍ കുട്ടികളെ ആക്രമിച്ചതിന്റെ പിന്നേറ്റ് അതിലെ നടന്നു വന്ന ഒരു യുവതിയെ മൂന്ന് പേര് ചേര്‍ന്ന് ആക്രമിച്ചു. അടിക്കുകയും താഴെ തള്ളിയിടുകയും ചെയ്തു. ഇവരെ താഴെയിട്ട ശേഷം ഇവരുടെ വായിലേക്ക് വിരല്‍ കുത്തിക്കയറ്റുകയും മോശം വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ ഒറ്റപ്പെട്ടു വന്ന യുവതിയുടെ ട്രൗസര്‍ വലിച്ചു കീറാന്‍ ശ്രമം നടത്തി. എന്നാല്‍ മാര്‍ഷ്യല്‍ ആര്‍ട്സില്‍ പരിശീലനം നേടിയെ ഒരു യുവതി തന്നെ ആക്രമിച്ച മൂന്ന് പേരെ അടിച്ചോടിച്ചു.
ആക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ വീടിനുള്ളില്‍ അടച്ചിരിക്കാനും രാത്രിയില്‍ ഇറങ്ങി നടക്കരുതെന്നും പോലീസ് സ്ത്രീകളോട് നിര്‍ദേശിച്ചിരിക്കുകയാണ്. നഗരത്തിന് തൊട്ടടുത്തായി അഫ്ഗാന്‍കാരും സിറിയക്കാരും ഇറാഖികളുമായി 900 പേര് താമസിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുമുണ്ട്. ഈ കാമ്പില്‍ നിന്നുള്ളവരാണ് ആക്രമികളെന്നാണ് നാട്ടുകാരുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല