നോര്‍ത്ത് കോണ്‍വാളില്‍ സഹോദരിയുടെ ചിതാഭസ്മം കടലില്‍ ഒഴുക്കുന്നതിനിടെ 51കാരനെ കടലെടുത്തു. ടിന്‍ടാഗലിന് സമീപമുലഌട്രെബര്‍വിത്ത് സ്ട്രാന്‍ഡിലാണ് ഷെയ്ന്‍ ഗാലിയേഴ്‌സിനെ അവസാനമായി കണ്ടത്. ചിതാഭസ്മം കടലില്‍ ഒഴുക്കുന്നതിനായി ഇറങ്ങിയ സമയത്ത് വലിയ തിരമാല ഉണ്ടാകുകയും ഗാലിയേഴ്‌സ് അതില്‍പ്പെടുകയുമായിരുന്നെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാലിയേഴ്‌സിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ അദ്ദേഹത്തെ രക്ഷിക്കുന്നതിനായി ശ്രമിച്ചെങ്കിലും തിരയില്‍പ്പെട്ട് കടലിനുള്ളിലേക്ക് പോയി. കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലും ഗാലിയേഴ്‌സിന്റെ ശരീരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തെരച്ചില്‍ അവസാനിപ്പിച്ചതായി മാരിടൈം ആന്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഏജന്‍സി അറിയിച്ചു.
സഹോദരിയുടെ ചിതാഭസ്മം കടലില്‍ ഒഴുക്കുന്നതിനിടെ ഗാലിയേഴ്‌സിന് കാല് തെറ്റിയതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ബിബിസി ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ കുടുംബത്തിലെ മരിച്ചവരുടെ എല്ലാം ചിതാഭസ്മം ഇവിടെ തന്നെയാണ് ഒഴുക്കിയിരുന്നതെന്ന് കുടുംബാംഗങ്ങള്‍ വിശദീകരിച്ചു.
ബോസ്‌കാസില്‍, പോര്‍ട്ട് ഐസക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് റെസ്‌ക്യൂ ടീം, ആര്‍എന്‍എല്‍ഐ ലൈഫ് ബോട്ട്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഹെലികോപ്റ്റര്‍ തുടങ്ങിയവ ഗാലിയേഴിസിനായുള്ള തെരച്ചിലില്‍ പങ്കെടുത്തു. ശക്തമായ കാറ്റും അശാന്തമായ കടലും തെരച്ചിലിന് തടസ്സമായിരുന്നെന്ന് ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല