നടി ശ്വേതാ മേനോനും വള്ളത്തോളിന്റെ ചെറുമകന്‍ ശ്രിവത്‌സന്‍ മേനോനും വിവാഹിതരായി. ശ്വേതയുടെ പിതാവിന്റെ തറവാടായ മലപ്പുറം വളാഞ്ചേരി വടക്കുംപുറം ഇന്ദിരാസദനില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മാധ്യമപ്രവര്‍ത്തകനായ ശ്രിവത്സന്‍മേനോന്‍ ഇപ്പോള്‍ മുംബയിലെ ഒരു കമ്പനിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ്.
കഴിഞ്ഞമാസം 18ന് ശ്വേതയുടെ വിവാഹം നടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ ഒരു സ്‌റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു.
മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്വേതയെ വിവാഹം കഴിക്കാന്‍ പോകുന്ന ശ്രീവത്സന്‍ മേനോന്‍. ശ്രീവത്സനുമായി കടുത്ത പ്രണയമൊന്നും ഇല്ലായിരുന്നുവെങ്കിലും സുഹൃത്തുക്കള്‍ എന്നതിനപ്പുറത്തേക്ക് പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് ശ്വേത പറയുന്നത്.
വിവാഹം കഴിഞ്ഞാലും അഭിയനത്തോട് വിടപറയില്ലെന്നും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല