1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2012

രതിനിര്‍വ്വേദം എന്ന ചിത്രത്തിലെ രതിച്ചേച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ തനിക്ക്‌ ഒരു കുറ്റബോധവുമില്ലെന്ന്‌ നടി ശ്വേതാമേനോന്‍. മലയാളത്തിലെ അതുല്യ സംവിധായകനായ ഭരതന്‍ ഒരുക്കിയ സിനിമയുടെ പുനരാവിഷ്‌ക്കാരമായ സിനിമയാണ്‌ പുതിയ രതിനിര്‍വ്വേദം. പഴയ രതിനിര്‍വ്വേദം അതേപോലെ കോപ്പിയടിക്കുകയല്ല പുതിയ പതിപ്പില്‍ ചെയ്‌തത്‌. മനോഹരമായ ഒരു കഥയുണ്ട്‌ ആ സിനിമയില്‍ – ശ്വേത പറയുന്നു.

കുടുംബത്തിന്‌ ഒപ്പമിരുന്നു കാണാന്‍ പറ്റാത്ത രംഗങ്ങളൊന്നും രതിനിര്‍വ്വേദത്തിലില്ല. കണ്ടവരൊക്കെ നല്ല സിനിമ എന്ന അഭിപ്രായമേ പറഞ്ഞിട്ടുള്ളുവെന്നും ശ്വേതാമേനോന്‍ പറഞ്ഞു. ഈയിടെ ടിവിയില്‍ വന്നപ്പോഴും സിനിമ നന്നായിട്ടുണ്ടെമന്ന്‌ പറഞ്ഞ്‌ ഒട്ടേറെപ്പേര്‍ വിളിച്ചിരുന്നു. എന്നാല്‍ രതിനിര്‍വ്വേദത്തിന്റെ ചുവടുപിടിച്ച്‌ പുറത്തിറങ്ങുന്ന റിമേക്ക്‌ സിനിമകളെക്കുറിച്ച്‌ തനിക്ക്‌ ഒന്നും പറയാനില്ലെന്നും ശ്വേതാമേനോന്‍ പറഞ്ഞു.

ഒരു പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ശ്വേതാമേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. ആദ്യ തെലുങ്ക്‌ ചിത്രമായ രാജണ്ണയിലെ അഭിനയത്തിന്‌ മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള ഭരതമുനി അവാര്‍ഡ്‌ കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ്‌ ശ്വേതാമേനോന്‍. മലയാളത്തില്‍ ജോര്‍ജ്‌ കിത്തുവിന്റെ ആകസ്‌മികം, ശരത്തിന്റെ പറുദീസ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്വേത, അടുത്തതായി മധുപാലിന്റെ ഒഴിമുറി എന്ന സിനിമയിലാണ്‌ ഇനി അഭിനയിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.