ചലച്ചിത്രതാരം ശ്വേതാ മേനോന് പെണ്‍കുഞ്ഞിന് ജന്മം നല്കി. മുംബൈയിലെ ബന്‍സര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് കുഞ്ഞ് പിറന്നത്. ബ്ലസി സംവിധാനം ചെയ്ത് ശ്വേതാമേനോന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കളിമണ്ണ് എന്ന സിനിമയുടെ ചില രംഗങ്ങളും ആശുപത്രിയില്‍ വച്ച് ചിത്രീകരിച്ചു. ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കിയിരുന്നു. ഇതാദ്യമായിരിക്കും ഇന്ത്യയില്‍ ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്.
ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഒരാഴ്ച്ചയായി സിനിമയുടെ അണിയറ പ്രവര്‍ത്തകരും ശ്വേതയ്ക്കും കുടുംബത്തിനുമൊപ്പം ആസ്പത്രിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.
ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്കരിക്കുന്നത്. തോമസ് തിരുവല്ല നിര്‍മ്മിച്ച് ബ്ലസി ഒരുക്കുന്ന ചിത്രത്തില്‍ ബിജുമേനോനാണ് നായകന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല