രതിനിര്‍വേദത്തിന് ശേഷം ശ്വേത മേനോന്‍ വീണ്ടും പ്രേക്ഷകരെ ഇളക്കിമറിക്കാന്‍ ഒരുങ്ങുന്നു. തമിഴിലാണ് ശ്വേതയുടെ അടുത്ത ഗ്ലാമര്‍ വേഷം വരുന്നത്. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന അറവാന്‍ എന്ന ചിത്രത്തില്‍ ശ്വേത ഒരു ലൈംഗികത്തൊഴിലാളിയായിട്ടാണ് അഭിനയിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ പുറത്തിറങ്ങിയ നാന്‍ അവനല്ലൈ 2വാണ് ശ്വേത അവാസനമായി അഭിനയിച്ച തമിഴ്ച്ചിത്രം. പുതിയ ചിത്രത്തില്‍ ആദി, പശുപതി, കബീര്‍ ബേദി, ഭരത്, ധന്‍സിക, അഞ്ജലി എന്നിവര്‍ക്കൊപ്പമാണ് ശ്വേത അഭിനയിക്കുന്നത്.
കഥാപാത്രം ലൈംഗികത്തൊഴിലാളിയാണെങ്കിലും ചിത്രത്തില്‍ അമിതമായ ഗ്ലാമര്‍ പ്രദര്‍ശനമൊന്നുമില്ലെന്നാണ് സൂചന. ലൈംഗികത്തൊഴിലാളിയുടേതായുള്ള സീനുകളെല്ലാം ഒട്ടും വള്‍ഗറാകാതെ സുന്ദരമായിത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. രതിനിര്‍വേദത്തിന് ശേഷം ഒട്ടേറെ ഗ്ലാമര്‍ വേഷങ്ങളിലേയ്ക്ക് ശ്വേതയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുമ്പ് കാമസൂത്ര പരസ്യം നല്‍കിയ ഗ്ലാമര്‍ ഇമേജിലേയ്ക്ക് തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ശ്വേത എല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രതിനിര്‍വേദത്തിലെ കഥാപാത്രം ഗ്ലാമറസാണെങ്കിലും നല്ല പ്രധാന്യമുള്ള കഥാപാത്രമായിരുന്നു. ഇതിന് മുമ്പ് രഞ്ജിത്തിന്റെ പാലേരിമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രവുമായി അവിഹിതബന്ധം പുലര്‍ത്തുന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. ഈ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല