മനുഷ്യന്റെ ക്രൂരതയെക്കുറിച്ച് എല്ലാവരും ധാരാളം കേട്ടിട്ടുള്ളതാണ്. ക്രൂരതയുടെ പര്യായമായി മനുഷ്യന് മാറിയതിന്റെ നൂറുകണക്കിന് കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇവിടെ പറയാന്‍ പോകുന്നതും അത്തരത്തിലുള്ള ഒരു കഥയാണ്. സിസിടിവിയില്‍ പതിഞ്ഞ ഒരു ദൃശ്യമാണ് വാര്‍ത്തയ്ക്ക് ആധാരം. സിസിടിവിയില്‍ കുറച്ച് സെക്കന്റ് നേരത്തേക്ക് പതിഞ്ഞ ദൃശ്യത്തില്‍ ഒരാള്‍ ഒരു പൂച്ചക്കുട്ടിയുടെ വാലില്‍ പിടിച്ച് പാട്ടുപാടി ഓടി നടക്കുന്ന ദൃശ്യമാണുള്ളത്. അത് കുറച്ച് സെക്കന്റ് നേരത്തേക്ക് പൂച്ചയുടെ വാലില്‍ പിടിച്ച് പാട്ടുപാടി ആടിനടക്കുന്ന ദൃശ്യം ഞെട്ടലോടെയാണ് നാട്ടുകാര്‍ കണ്ടത്.
ഇരുപതുകാരനാണ് ഈ കൃത്യം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. പൂച്ചക്കുട്ടിയെ തൂക്കിയിട്ട് ഓടിക്കളിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടശേഷം ഇയാള്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് സ്റ്റേഷന് എത്തിയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പൂച്ചയോട് ക്രൂരത കാണിച്ച സംഭവം പുറത്തുകൊണ്ടുവരാന്‍ താല്പര്യം കാണിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് പോലീസ് ഉദ്യോഗസ്ഥര്‍ നന്ദി പറഞ്ഞു. പൂച്ചയോട് ചെറുപ്പക്കാരന് കാണിച്ച ക്രൂരതയ്ക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഇങ്ങനെയൊക്കെ തൂക്കിയിട്ട് പരിപാടികള്‍ നടത്തിയെങ്കിലും രണ്ടു വയസുള്ള പൂച്ചയ്ക്ക് അപകടമൊന്നും പറ്റിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല