1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2011

അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മുഴുവന്‍ ആണവവൈദ്യുതി നിലയങ്ങളും അടച്ചുപൂട്ടാനുള്ള തീരുമാനത്തിനു പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കി. ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണിത്‌.

ആണവനിലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്‌ അധോസഭ കഴിഞ്ഞ ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു. ഫുക്കുഷിമ ദുരന്തത്തിനു പിന്നാലെ പുതിയ ആണവപദ്ധതികളെല്ലാം നിര്‍ത്തിവയ്‌ക്കാന്‍ സ്വിസ്‌ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ കാലാവസ്‌ഥാ വ്യതിയാനംകൂടി കണക്കിലെടുത്താണു തീരുമാനം.

ആണവവൈദ്യുതിക്കു പകരം ജലവൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു. വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019-ല്‍ ബെസ്‌നൗ-1 ആണവനിലയമാകും ആദ്യം അടച്ചുപൂട്ടുക. തുടര്‍ന്ന്‌ 2022, 2029, 2034 വര്‍ഷങ്ങളില്‍ മറ്റു നിലയങ്ങളും പൂട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.