സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളില്‍ പോയ വര്‍ഷം പത്തു ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ഏകദേശം 12,615 കോടി രൂപയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി വിവിധ സ്വിസ് ബാങ്കുകളിലുള്ളത്. ഇത് ഏതാണ്ട് 180 കോടി സ്വിസ് ഫ്രാങ്ക് വരും. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് ഇടിവാണ് കാണിക്കുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു.
കള്ളപ്പണ നിക്ഷേപങ്ങളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന സ്വിസ് ബാങ്കുകള്‍ക്കുമേല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തി വരുന്ന സാഹചര്യത്തിലാണ് ഈ ഇടിവെന്നാണ് സൂചന്‍. 2013 ലാകട്ടെ ഇന്ത്യക്കാരുടെ നിക്ഷേപം 40 ശതമാനം കൂടിയിരുന്നു.
ഇന്ത്യയിലെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ നാട്ടിലേക്ക് മടക്കിക്കൊണ്ടു വരുമെന്ന് അവകാശപ്പെട്ടിരുന്നു. എങ്കിലും നിക്ഷേപത്തിന്റെ തോത് കുറയുന്നതല്ലാതെ കള്ളപ്പണം അതാത് രാജ്യങ്ങള്‍ക്ക് മടക്കിക്കൊടുക്കാനുള്ള സാധ്യത സ്വിസ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം വിരളമാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല