സ്വന്തം ലേഖകന്‍: കുമ്പസാരത്തിനിടെ വൈദികന്റെ ഉപദേശം വഴിത്തിരിവായി; കൊലപാതക കുറ്റമേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍; തെളിഞ്ഞത് ആത്മഹത്യയെന്ന് കരുതിയ കേസ്. ഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റവാളി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞതാണ് വഴിത്തിരിവായത്. വൈദികന്റെ ഉപദേശം സ്വീകരിച്ച അഗ്‌നിശമനസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയായ ഗിയൂസേപ്പ (49) തുടര്‍ന്ന് നേരെ പോയി കീഴടങ്ങുകയായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ടെസ്സിന്‍ പ്രവിശ്യയിലുള്ള മോണ്ടെ കരാസോയിലെ വീട്ടില്‍ രണ്ടുവര്‍ഷം മുന്‍പാണു ഗിയൂസേപ്പയുടെ മുന്‍ ഭാര്യ സബ്രീന(48)യെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുള്ള ഗിയൂസേപ്പ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ഒരു റഷ്യക്കാരിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കാമുകിയെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു വരുത്തിയ അദ്ദേഹം കുടുംബവുമായി അകലുകയും വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ചെലവിനു നല്‍കാന്‍ കോടതി വിധിച്ചതിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ തര്‍ക്കത്തിനിടെ അവരെ കൊലപ്പെടുത്തുകയായിരുന്നു. കേസ് ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല