1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2022

സ്വന്തം ലേഖകൻ: സ്വിറ്റ്‌സർലൻഡിൽ പുതുതായി തുടങ്ങുന്ന ജയിലിലിലേക്ക് ജയിൽ പുള്ളികളെ ആവശ്യമുണ്ട്. ശിക്ഷിക്കാനല്ല. ജയിലിന്റെ പോരായ്മകൾ മനസിലാക്കാനാണ്. അതും നാല് ദിവസത്തേക്ക് മാത്രം. കൂലിയില്ല. പകരം കുശാലായ ഭക്ഷണവും ഫ്രീ ഇന്റർനെറ്റുമാണ് അധികൃതർ ഓഫർ ചെയ്യുന്നത്.

സ്വിറ്റ്‌സർലൻഡിലെ സൂറച്ചിൽ തുടങ്ങുന്ന ജയിലിന്റെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വാർത്ത വന്നതിനു ശേഷം നിരവധിപേരാണ് സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നത്. ‘ മൂന്ന് രാത്രികൾ ജയിലിൽ തങ്ങാൻ ധൈര്യമുണ്ടോ ‘ എന്നാണ് അധികൃതർ പുറത്തറക്കിയ അപേക്ഷയിൽ ചോദിക്കുന്നത്.

241 തടവുകാരെയാണ് ആവശ്യമെങ്കലും 700 പോരാണ് ഇതിനോടകം അപേക്ഷയയച്ചത്. പകുതിവെച്ച് പോവണമെന്നു തോന്നിയാൽ അതിനും സൗകര്യമുണ്ട്. പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം ലഭിക്കും.

ഫെബ്രുവരി 13 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. അപേക്ഷ സമർപ്പിക്കുന്നവർ 18 വയസിനു മുകളിലുള്ളവരോ സൂറച്ചിൽ താമസിക്കുന്നവരോ ആയിരിക്കണം. മാർച്ച് 24 മുതൽ 27 വരെയാണ് ജയിലിൽ താമസിക്കേണ്ടത്. പോവുന്ന സമയത്ത് ജയിലിലെ പ്രശ്‌നങ്ങൾ അധികൃതരെ അറിയിക്കണം എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. താമസസൗകര്യത്തിലെ എന്ത് ന്യൂനതയും അറിയിക്കാമെന്ന് അധികൃതർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.