സ്വന്തം ലേഖകന്‍: ഏഷ്യക്കാരോട് ക്ലോസറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു. ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതിനെ എന്നതിനെക്കുറിച്ച് വിചിത്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സ്വിസ് റെയില്‍വേ നല്‍കുന്നത്. പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ വ്യാപകമാക്കിയിരിക്കുകയാണ് സ്വിസ് റെയില്‍വേ.
പശ്ചിമേഷ്യയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് സ്വിസ് റെയില്‍വേ ഈ ബോധവത്ക്കരണ യജ്ഞം നടത്തുന്നത്. പാശ്ചാത്യ ടോയ്‌ലറ്റില്‍ എങ്ങനെ ഇരിക്കണമെന്ന് കാണിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ക്കു പുറമേ ചില നിര്‍ദ്ദേശങ്ങളും റെയില്‍വെ നല്‍കുന്നുണ്ട്. ടോയ്‌ലറ്റ് പേപ്പര്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കരുത് പകരം ടോയ്‌ലറ്റില്‍ തന്നെ ഉപേക്ഷിക്കണമെന്നും സ്വിസ് റെയില്‍വേ നിര്‍ദ്ദേശിക്കുന്നു.
സ്വിറ്റ്‌സര്‍ലണ്ടിലെ മൗണ്ട് റിഗിയിലെ ട്രെയിനുകളിലാണ് സചിത്ര നിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൗണ്ട് റിഗി റെയില്‍വേ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റോജര്‍ റോസ് പ്രതികരിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് തങ്ങളുടെ പുതിയ ബോധവത്ക്കരണ പരിപാടികളെന്നും റോജര്‍ റോസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വിസ് റെയില്‍വേയുടെ നിര്‍ദ്ദേശങ്ങളില്‍ പുതുമയൊന്നുമില്ലെന്നും ഇത് ഏഷ്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ അപമാനിക്കാനേ വഴിവെക്കൂ എന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല