സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചാല്‍ ആറര ലക്ഷം രൂപ പിഴ, പുതിയ നിയമം നിലവില്‍ വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയിലാണ് പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ ചുമത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
ഷോപ്പുകളും റസ്റ്റാറന്റുകളുമുള്‍പ്പെടെയുള്ള പൊതു ഇടങ്ങളിലാണ് ബുര്‍ഖ നിരോധിച്ചത്. വര്‍ധിച്ചു വരുന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നിയമം പാസാക്കിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തത്തെുന്ന വിനോദസഞ്ചാരികള്‍ക്കും നിയമം ബാധകമാണ്.
അതേസമയം, മാസ്‌ക് പോലുള്ളവ ധരിക്കുന്നതിന് വിലക്കില്ല. നിയമത്തിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ രംഗത്തുവന്നിട്ടുണ്ട്.
ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനം മുസ്ലിംങ്ങളുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. നേരത്തെ ഫ്രാന്‍സ് ബുര്‍ഖ നിരോധനം നടപ്പിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല