സൂറിച്ച്:ആത്മഹത്യചെയ്യുന്നവര്‍ക്കു സഹായം നല്കുന്നവര്‍ക്കെതിരേ കര്‍ശനനിയമം വേണമെന്ന നിര്‍ദേശം സ്വിസ്റ്റര്‍ലന്റില്‍ നടപ്പാകില്ല. ആത്മഹത്യാടൂറിസത്തെ നിരോധിക്കണമെന്ന മുറവിളിയും ഇതോടെ കെട്ടടങ്ങുകയാണ്. ആത്ഹത്യയ്ക്കു സഹായം നല്കുന്നവര്‍ക്കെതിരേയുള്ള നിയമം കര്‍ശനമാക്കണമെന്ന ആവശ്യം നടപ്പാക്കേണ്ടതില്ലെന്ന് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റാണ് തീരുമാനിച്ചത്. 11 നെതിരേ 163 വോട്ടുകള്‍ക്ക് ഇതുസംബന്ധിച്ച പ്രമേയം നാഷണല്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് പ്രതിനിധിയായ ഗ്ലെന്‍സ്മാന്‍ ഹംങ്ക്‌ലര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ആത്മഹത്യാടൂറിസംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ്, ഡിഗ്നിറ്റിസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനരീതി പൊളിച്ചെഴുതണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. കമ്പനിനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ പരസ്യം നല്കിയും ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങിയുമാണ് മുന്നോട്ടുനീങ്ങുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ആത്മഹത്യചെയ്യാനായി രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് നിയമമന്ത്രി സിമോനെറ്റ സോമാരുഗ പറഞ്ഞു. ഈ മേഖലയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണ്. 2006 ല്‍ ആത്മഹത്യചെയ്യാനായി സ്വിറ്റ്‌സര്‍ലന്റിലെത്തിയത് 199 പേരായിരുന്നുവെങ്കിലും തൊട്ടടുത്തവര്‍ഷം ഇത് 97 ആയി കുറഞ്ഞകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതല്‍പേരും. കഴിഞ്ഞ മേയില്‍ സൂറിച്ചില്‍ നടത്തിയ ഒരു റഫറണ്ടം ആത്മഹത്യാടൂറിസത്തെയും ആത്മഹത്യയ്ക്കു സഹായംചെയ്യുന്ന രീതിയേയും അംഗീകരിച്ചിരുന്നു. 278000 വോട്ടര്‍മാരില്‍ 85 ശതമാനവും നിരോധനത്തെ എതിര്‍ത്തു. വിദേശികളെ ഇതിനുപ്രേരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിവേണമെന്ന നിര്‍ദേശവും വോട്ടര്‍മാരില്‍ 78 ശതമാനം തള്ളിക്കളഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല