മറ്റൊരു രാജ്യത്ത് അനധികൃതമായി താമസിക്കാന്‍ എന്ത് ചെയ്യണം. അധികൃതരുടെ കണ്ണില്‍പ്പെടാതെ തങ്ങുകയാണ് ഒന്നാമത്തെ വഴി. രണ്ടാമത്തെ വഴി ആ രാജ്യത്തെ ഒരു സ്ത്രീയെ വിവാഹം കഴിക്കുക എന്നതാണ്. രണ്ടാമത്തെ വഴിയില്‍ ബ്രിട്ടണില്‍ തങ്ങാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വല്ലാതെ വര്‍ദ്ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ഓഫീസുകളില്‍ കഴിഞ്ഞ കുറച്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രജിസ്റ്റര്‍ ഓഫീസുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കൂടിയപ്പോഴാണ് അധികൃതര്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. അപ്പോഴാണ് രജിസ്റ്റര്‍ ഓഫീസുകള്‍ വഴി നടക്കുന്ന തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
ഏതാണ്ട് 40% വിവാഹങ്ങളും തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നൂറ് വിവാഹങ്ങളില്‍ നാല്‍പത് പേര്‍ ബ്രിട്ടണില്‍ തങ്ങുന്നതിനുവേണ്ടിയാണ് ചെയ്യുന്നത്. വാടകയ്ക്ക എടുക്കുന്ന വധുവിനെ അല്ലെങ്കില്‍ വരനെ കൂട്ടി രജിസ്റ്റര്‍ ഓഫീസില്‍ ചെല്ലുക, വിവാഹം കഴിക്കുക. ഇതാണ് ഇപ്പോഴത്തെ രീതി. കുടിയേറ്റ നിയന്ത്രണ സമതികളെ പറ്റിക്കാന്‍വേണ്ടിയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വിവാഹം കഴിക്കുന്നത് എന്നതാണ് കാര്യങ്ങളെ ഗൗരവത്തിലാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള തട്ടിപ്പ് വിവാഹങ്ങള്‍ ഇരട്ടിയോളം ആയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ യൂണിയന്റെ നിയമപ്രകാരം യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തെ പൗരനും മറ്റൊരു രാജ്യത്തെ പൗരനും തമ്മിലുള്ള വിവാഹങ്ങള്‍ക്ക് നിയമസാധുതയുണ്ട്. അതാണ് ഇവിടെ നിയമവിരുദ്ധ കുടിയേറ്റത്തിന് ഉപയോഗപ്പെടുത്തുന്നത്.
രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കത്ത് കൊടുത്തിരുന്ന 78 ദമ്പതികളെ ചോദ്യംചെയ്തപ്പോള്‍ ആ കൂട്ടത്തിലെ നാല്‍പത് ശതമാനംപേര്‍ക്ക് സത്യസന്ധമായി ഉത്തരങ്ങള്‍ പറയാന്‍ സാധിച്ചില്ല. രജിസ്റ്റര്‍ ഓഫീസ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്ത നാലുപേരെ പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. രാജ്യത്ത് അനധികൃത തങ്ങിയ കുറ്റത്തിനാണ് അറസ്റ്റു ചെയ്തത്. രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തയ്യാറെടുക്കുന്നവരെ പിടികൂടുന്നത് വ്യാപകമായതോടെ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇരുപത്തിയേഴ് ദമ്പതികള്‍ വിവാഹം കഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. അതോടെയാണ് രജിസ്റ്റര്‍ ഓഫീസുകള്‍ വഴി നടക്കുന്നത് തട്ടിപ്പ് വിവാഹങ്ങളാണെന്ന് ബോധ്യപ്പെട്ടത്.
വലിയ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരത്തിലുള്ള വിവാഹത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനധികൃതമായ ബ്രിട്ടണില്‍ തങ്ങാന്‍ ആഗ്രഹിക്കുന് ഒരാള്‍ ഇത്തരത്തിലുള്ള സംഘങ്ങളെ സമീപിച്ചാല്‍ തട്ടിപ്പ് വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്ത് ബ്രിട്ടണില്‍ തങ്ങാനുള്ള സാധ്യത ഉണ്ടാക്കികൊടുക്കും. അതിനായി ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയാലും പലരും അങ്ങനെ കഴിയാന്‍ താല്‍പ്പെടുന്നുണ്ട് എന്നതാണ് സത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല