സ്വന്തം ലേഖകന്‍: കാശ്മീരി വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിനായി ഗിലാനി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്നും ആ രൂപത്തില്‍ തുടര്‍നടപടികള്‍ നടത്താനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
സൗദിയില്‍ രോഗബാധിതയായി കഴിയുന്ന മകളെ കാണാനാണ് ഗീലാനി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അതേസമയം,? പാസ്‌പോര്‍ട്ട് ലഭിക്കാന്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് ഗീലാനി വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു പ്രതികരിച്ചു. ഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.
പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കണമെങ്കില്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഇന്ത്യന്‍ പൗരനാണെന്ന് ഗിലാനി വ്യക്തമാക്കണം, പരീക്കര്‍ പറഞ്ഞു. അതായിരിക്കും ആദ്യ റൗണ്ട് വിജയമെന്നും എല്ലാ വിഘടനവാദികളും പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും പരീക്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാല്‍,? പാസ്‌പോര്‍ട്ട് എല്ലാ ഇന്ത്യന്‍ പൗരന്റേയും അവകാശമാണെന്നും ഗീലാനിയുടെ അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്. അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. പരിശോധനകള്‍ക്കു ശേഷം മെറിറ്റ് അനുസരിച്ച് പാസ്‌പോര്‍ട്ട് നല്‍കുമെന്നും ആഭ്യന്ത്ര മന്ത്രാലയം സൂചിപ്പിച്ചു.
ഗിലാനി നടത്തിയ ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ക്ക് മാപ്പു പറഞ്ഞാല്‍ മാത്രം അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് ബിജെപിയുടെ കാശ്മീര്‍ ഘടകത്തിന്റെ നിലപാട്. എന്നാല്‍,? രോഗബാധിതയായ മകളെ കാണാന്‍ ഗിലാനിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നാണ് സഖ്യകക്ഷിയായ പിഡിപിയുടെ ആവശ്യം. ഇത് കശ്മീരില്‍ പുതിയ ഭരണ പ്രതിസന്ധിക്ക് വഴിതുറന്നിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല