സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍. അമേരിക്ക അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച സയീദ് സലാഹുദ്ദിന്‍ തന്റെ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദദ്ദീന്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്ന് ഒരു പാക് ചാനലിനോടാണ് വെളിപ്പെടുത്തിയത്.
2014 ല്‍ നടന്ന കാശ്മീര്‍ ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനായ സലാഹുദ്ദിന്‍ ഹിസ്ബുള്‍ മുജാഹിദിന്റെ മുതിര്‍ന്ന നേതാവാണ്. കശ്മീരില്‍ നടന്ന പല ആക്രമണങ്ങള്‍ക്കു പിന്നിലും സയീദ് ആണെന്ന യുഎസ് സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലിനു പിന്നാലെയാണ് അമേരിക്ക സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
സയീദിനെതിരായ നടപടി നീതിരഹിതമാണെന്നും കാശ്മീരില്‍ പോരാട്ടം നടത്തുന്നവരെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും, നേരത്തെ പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന വാദം സയീദ് നേരിട്ട് വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് അമേരിക്ക സയീദ് സലാഹുദ്ദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല