സിറിയന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര രക്ഷാസമിതിയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ഉടമ്പടി പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ നിയോഗിച്ച യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനിടയിലും സിറിയയില്‍ സംഘര്‍ഷം തുടരുന്നു. സുരക്ഷാ സേനയും വിമതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
2500 സൈനികര്‍ അടക്കം പതിനായിരത്തിലധികം പേരാണ് സിറിയയില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13 മാസമായി തുടരുന്ന ആഭ്യന്തര കലാപത്തിന് തടയിടാന്‍ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ മുന്നോട്ടുവച്ച ആറിന സമാധാന ഉടമ്പടി കഴിഞ്ഞ മാസമാണ് സിറിയന്‍ ഭരണകൂടം അംഗീകരിച്ചത്. ഇത് നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് യുഎന്‍ സംഘം സിറിയയില്‍ സന്ദര്‍ശനം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല