മദ്യപിച്ചെത്തിയ 20 അംഗ സംഘം നോര്‍ത്ത് ലണ്ടനിലെ സ്റ്റംഫോര്‍ഡ് ഹില്ലിലുള്ള അഹവാസ് ടോറാ സിനഗോഗ് അടിച്ചുതകര്‍ത്തു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു മദ്യപിച്ചെത്തിയ ആളുകള്‍ ജൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമിക്കുന്നതിനിടെ ജൂദന്മാരെ കൊല്ലുക എന്ന ആക്രോശം എല്ലാവരും നടത്തുന്നതായി കേള്‍ക്കാമായിരുന്നു.
യൂറോപ്പിലാകമാനം ജൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നോര്‍ത്ത് ലണ്ടനിലുണ്ടായിരിക്കുന്ന ഈ ആക്രമണം ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സിനഗോഗില്‍ ആക്രമണം നടത്തിയ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിനഗോഗിന് നേരെ നടന്ന ആക്രമണത്തിന്റേതായി പുറത്തു വന്ന വീഡിയോയില്‍ കസേരകള്‍ എടുത്ത് വാതിലിനിട്ട് അടിക്കുന്നതും ജനല്‍ചില്ലുകള്‍ തല്ലി തകര്‍ക്കുന്നതും കാണാം. ആ സമയത്ത് പള്ളിയിലുണ്ടായിരുന്ന ആളുകള്‍ തിരിച്ചും ആക്രമിക്കുന്നുണ്ട്. പൊട്ടിയ കസേരയുടെയും മറ്റും ഭാഗങ്ങള്‍ എടുത്ത് അക്രമികള്‍ക്ക് നേരെ വിശ്വാസികള്‍ എറിയുന്നുണ്ടായിരുന്നു.
സിനഗോഗ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്‍വശത്ത് ജൂദനായ ഒരാളെ ഈ സംഘം അക്രമിച്ചിരുന്നു. അയാള്‍ ഈ സിനഗോഗിലെ അംഗമല്ല. അക്രമികളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഇയാള്‍ അഭയം പ്രാപിച്ചത് സിനഗോഗിലാണ്. ഈ സാഹചര്യത്തിലാണ് അക്രമികള്‍ സിനഗോഗിലേക്ക് ഓടിക്കയറുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തത്.
അക്രമികള്‍ സിനഗോഗിനുള്ളിലേക്ക് കടക്കാതിരിക്കുന്നതിനായി പ്രതിരോധം തീര്‍ക്കുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഈ സംഭവത്തെ ജൂദ വിരുദ്ധ അക്രമമായി തന്നെയാണ് പൊലീസ് കാണുന്നതെന്ന് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല