1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2015

സ്വന്തം ലേഖകന്‍: വിവാഹമോചിതരുടെ കാര്യത്തില്‍ കത്തോലിക്കാ സഭ നിലപാടു മയപ്പെടുത്തുന്നു, തീരുമാനം സിനഡില്‍. എന്നാല്‍ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച സഭയുടെ കര്‍ക്കശ നിലപാട് തുടരും.

ഇരുപതു ദിവസം നീണ്ട സിനഡ് ഇന്നലെ 270 സിനഡ് പിതാക്കന്മാരും ഒരുമിച്ചു നടത്തിയ പ്രാര്‍ഥനയോടെ സമാപിച്ചു. സഹോദരസഭകളുടെ പതിനാലു പ്രതിനിധികളും പതിനേഴു ദമ്പതികളും പതിനേഴു വ്യക്തികളും പങ്കെടുത്തു. സിനഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ആറു പ്രാവശ്യം അഭിസംബോധന ചെയ്തു.

പൊതുസമ്മേളനത്തില്‍ സിനഡിന്റെ ഇറ്റാലിയന്‍ ഭാഷയിലുള്ള അവസാന പ്രമേയം വായിച്ചു. 248 ഭേദഗതികള്‍ അവസാന പ്രമേയത്തോടു കൂട്ടിച്ചേര്‍ത്തു. ഉച്ചകഴിഞ്ഞ് നടന്ന പതിനെട്ടാമത് പൊതുസമ്മേളനത്തില്‍ 94 ഖണ്ഡികകളുള്ള അവസാന പ്രമേയം വോട്ടിനിട്ടു പാസാക്കി.

ഇന്ന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.