കിസാന്‍ തോമസ് (ഡബ്‌ളിന്‍): ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് മെരിയന്‍ റോഡ് സെന്റ്. ജോസഫ് കൂട്ടായ്മയുടെ തിരുവോണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച സ്റ്റില്ലോര്‍ഗനിലുള്ള സെന്റ്. ബ്രിജിഡ്‌സ് ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടും.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിനോദപരമായ വിവിധയിനം കലാകായിക മത്സരങ്ങള്‍,തിരുവാതിര,അത്തപ്പൂക്കളം എന്നിവ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുവാന്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരവും മാവേലിമന്നന്റെ എഴുന്നള്ളത്ത് വിഭവസമൃദ്ധമായ തിരുവോണ സദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
നഷ്ടപ്പെട്ടുപോയ ഓണക്കാലത്തെ ബാല്യകാല സ്മൃതികള്‍ അയവിറക്കുവാനും അവ നമ്മുടെ പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുവാനുമുള്ള ഒരു അവസരമായി കരുതി തിരുവോണാഘോഷ പരിപാടികളിലേക്ക് കൂട്ടയ്മയിലെ എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് ചാപ്‌ളയിന്‍ ഫാ. ആന്റണി ചീരംവേലില്‍ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല