സിറിയയിലൈ ഹോംസില്‍ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുഎസ് ലേഖിക മാരി കോള്വിന്, ഫ്രഞ്ച് ഫൊട്ടോഗ്രാഫര്‍ റെമി ഒാക്ലിക് എന്നിവരാണു മരിച്ചത്. മീഡിയ സെന്ററായി ഉപയോഗിച്ചിരുന്ന വീട്ടില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ പോള്‍ കോന്റോയ്, ഫ്രാന്‍സിലെ ലേ ഫിഗാറോ പത്രത്തിലെ എഡിത്ത് ബൌവിര് എന്നിവര്‍ക്കു പരുക്കേറ്റു. എഡിത്തിന്റെ നില ഗുരുതരമാണ്.
യുദ്ധ റിപ്പോര്‍ട്ടിങ്ങിനും ഫോട്ടോഗ്രാഫിക്കും നിരവധി അവാര്‍ഡ് നേടിയിട്ടുള്ളവരാണു കൊല്ലപ്പെട്ട കോള്‍വിനും ഒാക്ലിക്കും. സണ്‍ഡേ ടൈംസിലെ ലേഖികയായ കോള്‍വിന്റെ ഒരു കണ്ണ് 2001ല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കവേ നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ, വടക്കന്‍ ഗ്രാമങ്ങളില്‍ പ്രസിഡന്റ് ബഷര്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സൈനികര്‍ 27 യുവാക്കളെ വെടിവച്ചുകൊന്നു. കസ്റ്റഡിയില്‍ എടുത്തശേഷം കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല