രണ്ടു സിറിയന്‍ നഗരങ്ങളില്‍ ഇന്നലെയുണ്ടായ കൂട്ടക്കൊലകളില്‍ അമ്പതിലേറെ പേര് കൊല്ലപ്പെട്ടു. യുഎന്‍- അറബ് ലീഗ് പ്രത്യേക പ്രതിനിധി കോഫി അന്നന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ഡമാസകസ് വിട്ടതിനു തൊട്ടു പിന്നാലെയാണ് അരുംകൊലകള്‍. ആക്രമണത്തിനു പിന്നില്‍ അസദിന്റെ സൈന്യമാണെന്ന് പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ലോക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ആരോപിക്കുന്നു. അതേസമയം, പ്രക്ഷോഭകാരികളാണ് കൂട്ടക്കൊല നടത്തുന്നതെന്ന് ഔദ്യോഗിക വിശദീകരണം.
ഹോംസിനടുത്ത് കരം അല്‍ സെയ്ത്തൂനില് സ്ത്രീകളും കുട്ടികളുമടക്കം 45 പേര് കൊല്ലപ്പെട്ടു. സിവിലിയന്മാരെ വിമതര്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങളുടെ വിഡിയൊ ദൃശ്യങ്ങളും പരക്കുന്നുണ്ട്. മറ്റൊരു പ്രധാനനഗരം ഇദ്ലിബില് സൈന്യം നടത്തിയ ഷെല്‍ വര്‍ഷത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിതമരുടെ ശക്തി കേന്ദ്രമായ ഇദ്ലിബ് സ്ഥിതിചെയ്യുന്നത് തുര്‍ക്കി അതിര്‍ത്തിയിലാണ്. ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരുനൂറോളം സിറിയക്കാര്‍ ഇതുവഴി തുര്‍ക്കിയിലേക്കു പലായനം ചെയ്തിട്ടുണ്ട്.
കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ചര്‍ച്ച നടത്തും. അസദ് ഭരണകൂടത്തോട് ആഭിമുഖ്യം കാണിക്കുന്ന രാഷ്ട്രമാണ് റഷ്യ. അസദിനെതിരേയുള്ള യുഎന്‍ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. 7500 പേര് സിറിയന്‍ ആഭ്യന്തര കലാപത്തില്‍ മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, 2000 സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സൈന്യവും അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല