ജനാധിപത്യ പ്രക്ഷോഭകരെ കൊന്നൊടുക്കുന്ന സിറിയക്കെതിരെ യുഎന്‍ കൊണ്ടുവന്ന ഉപരോധം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനു അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു ആവര്‍ത്തിച്ച യുഎന്‍, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചു.
സിറിയയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അസാദ് ഉടന്‍ രാജിവയ്ക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. അറബ് ലാജ്യങ്ങളുടെ പിന്തുണയോടെയാണ് സിറിയക്കെതിരെ യുഎന്‍ പുതിയ ഉപരോധം വോട്ടിനിട്ടത്. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 12നെതിരെ 137 വോട്ടുകള്‍ക്കാണ് ഉപരോധം പാസാക്കിയത്. 17 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ഇതിനിടെ, ഇന്നലെ സിറിയയില്‍ നടന്ന അക്രമങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ നടപടി രാജ്യത്തെ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് സിറിയ പ്രതികരിച്ചു. അതേസമയം, സിറിയയിലെ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനു ഡമാസ്കസിലേയ്ക്കു പ്രത്യേക പ്രതിനിധിയെ അയച്ചതായി ചൈന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല