സ്വന്തം ലേഖകന്‍: സിറിയയില്‍ വിമതര്‍ കവചമായി ഉപയോഗിക്കുന്നത് കൂട്ടിലടച്ച സ്ത്രീ പുരുഷന്മാരെ, നേതൃത്വം നല്‍കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്. സിറിയന്‍ സൈന്യത്തിന്റെ രൂക്ഷമായ വ്യോമാക്രമണത്തെ ചെറുക്കാനാണ് സിറിയയിലെ വിവിധ മുസ്ലീം വിമത ഗ്രൂപ്പുകള്‍ മനുഷ്യ കവചം തീര്‍ക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയില്‍ അകപ്പെട്ട സിറിയന്‍ സൈനികരേയും ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളേയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വലിയ ഇരുമ്പ് കൂടുകളില്‍ തടവുകാരെ കയറ്റി നിര്‍ത്തി ശക്തമായ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ നിരത്തി നിര്‍ത്തിയാണ് വിമതരുടെ പ്രതിരോധം. ഐസിസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിലാണ് മനുഷ്യ കവചം തീര്‍ക്കുന്നത്.
സിറിയന്‍ ആര്‍മി ശക്തമായ വ്യോമാക്രമണം നടത്തുന്ന ദൗമയില്‍ ഉള്‍പ്പടെയാണ് തടവുകാരെ വിന്യസിയ്ക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇത്തരത്തില്‍ മനുഷ്യ കവചമാകുന്നുണ്ട്.
എട്ട് പേര് ഒരു കൂട്ടില്‍ ഏഴോ എട്ടോ പേരാണ് ഉണ്ടാവുക. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു. നൂറുകണക്കിന് ഇരുമ്പ് കൂടുകളാണ് വിമതര്‍ ഇതിനോടകം പല സ്ഥലങ്ങളിലേയ്ക്കായി അയച്ചത്. ആളുകളെ നിറച്ച കൂടുകളുമായി പോകുന്ന വാഹനങ്ങള്‍ വിമത കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്.
ഷാം ന്യൂസ് നെറ്റ് വര്‍ക്കും ഹ്യൂമന്‍ റൈറ്റ്സ് വാച്ചുമാണ് ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ശക്തമായ തിരിച്ചടി നേരിട്ടപ്പോള്‍ തടവുകാരെ വിമതര്‍ ആയുധമാക്കുന്നതായി മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല