സ്വന്തം ലേഖകന്‍: സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേനയിലെ സൈനികരുടെ ഹൃദയവും കരളും തുരന്നെടുത്ത് ഭക്ഷിക്കുന്നതിനാല്‍ കുപ്രസിദ്ധനായ വിമത സേനയിലെ അംഗം അബു സക്കറാണ് കൊല്ലപ്പെട്ടത്. നരഭോജി ഭീകരന്‍ എന്നാണ് സക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അല്‍ കൈ്വദ തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട നുസ്ര ഫ്രണ്ട് ഭീകരനായിരുന്ന അബു സക്കര്‍ സിറിയന്‍ സൈനികരെ കൊന്ന് അവരുടെ ആന്തരാവയവങ്ങള്‍ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. സിറിയന്‍ അനുകൂല സംഘടനകളും വിമതരും തമ്മില്‍ രൂക്ഷമായ യുദ്ധം നടക്കുന്ന വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ലടാക്കിയയില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
2013 ല്‍ പുറത്തുവന്ന ഒരു വീഡിയോയില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അസഭ്യം പറഞ്ഞുകൊണ്ട് യൂണിഫോംധാരിയായ സിറിയന്‍ സൈനികന്റെ മുകളില്‍ കയറി നിന്ന് ഒരു കത്തി ഉപയോഗിച്ച് മൃതദേഹം കീറിമുറിച്ച് ഹൃദയവും കരളും തുരന്നെടുക്കുന്നതും അത് കയ്യില്‍ പിടിച്ച ശേഷം ദൈവത്തെ സ്തുതിക്കാന്‍ ബാഷറുടെ നായകളായ സൈനികരുടെ ഹൃദയവും കരളും തിന്നുകയാണെന്ന് പറയുന്നതുമാണ് ചിത്രീകരിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല