സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ സംഹാര താണ്ഡവം കണ്ട് അന്തംവിട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നാല്പത് കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ആക്രമണത്തില്‍ എത്ര പേര് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന് കൃത്യമായി കണക്കുകള്‍ ലഭ്യമല്ല.
ഐസിസ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന ശൃംഗല റഷ്യ വ്യോമാക്രമണത്തിലൂടെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു എന്നാണ് സൂചന. ഐസിസിന്റെ ആയുധശാലകള്‍ ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ വ്യോമാക്രമണങ്ങള്‍ അധികവും. ഇപ്പോള്‍ ആവശ്യത്തിന് ആയുധങ്ങളില്ലാതെ യുദ്ധ മുന്നണിയില്‍ കഷ്ടപ്പെടുകയാണ് തീവ്രവാദികള്‍.
ഐസിസിന്റെ യുദ്ധ വാഹനങ്ങളും യാത്രാ വാഹനങ്ങളും ലക്ഷ്യംവച്ച് നടത്തിയ വ്യോമാക്രമണങ്ങളും വന്‍ വിജയമായിരുന്നു. ഇപ്പോള്‍ തീവ്രവാദികള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങാനോ ആയുധങ്ങള്‍ എത്തിയ്ക്കാനോ സാധ്യമല്ലാത്ത അവസ്ഥയാണ്.
ജിഹാദികള്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതും തന്ത്രപരമായ നീക്കമായി.
ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ആലെപ്പോ പ്രവിശ്യയില്‍ റഷ്യയുടെ ശക്തമായ വ്യോമാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ ഹാമ, ഇഡ്ലിഡ്, ലടാക്കിയ, ദേര്‍ എസ് സുര്‍ തുടങ്ങിയ പ്രവിശ്യകളിലും വ്യോമാക്രമണം തുടരുകയാണ്. ഐസിസിന്റെ ഇന്ധന ശേഖരവും റഷ്യ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലേയും സിറിയയിലേയും പല എണ്ണപ്പാടങ്ങളും ഇപ്പോള്‍ ഐസിസിന്റെ കൈയ്യിലാണ്.
അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുന്നതിനൊപ്പം സ്വന്തം കരുത്ത് പാശ്ചാത്യ ലോകത്തിന് കാട്ടിക്കൊടുക്കയാണ് റഷ്യയുടെ ഉദ്ദേശമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ റഷ്യയുടെ സംഹാരശേഷി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സോവിയറ്റ് കാലഘട്ടത്തിനു ശേഷം ലോക മഹാശക്തി എന്ന നിലയിലേക്കുള്ള റഷ്യയുടെ തിരിച്ചുവരവായും സിറിയന്‍ ആക്രമണത്തെ നിരീക്ഷകര്‍ കാണുന്നു.
ഇത്രനാളും സിറിയയില്‍ ഐസിസിനെതിരെ പോരാടിയിരുന്ന അമേരിയ്ക്ക റഷ്യയ്ക്ക് ഒരു സഹായവും നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഐസിസിന്റെ കേന്ദ്രങ്ങളെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറണം എന്ന് റഷ്യ ആവശ്യപ്പെട്ടപ്പോള്‍ അതിന് അമേരിയ്ക്ക് തയ്യാറായിരുന്നില്ല. അമേരിക്ക ഇപ്പോള്‍ സിറിയയില്‍ ആക്രമണങ്ങളൊന്നും നടത്തുന്നില്ല. എന്നാല്‍ ഐസിസ് വിമതര്‍ക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ലഭിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല