സ്വന്തം ലേഖകന്‍: സിറിയയില്‍ കലിയടങ്ങാതെ റഷ്യ, ഇദ്‌ലിബ് പ്രവശ്യയില്‍ വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ബിലെ അറിഹയയില്‍ തിരക്കേറിയ ചന്തയിലായിരുന്നു റഷ്യന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷം നടത്തിയത്.
കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുള്ളതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ റാമി അബ്ദുള്‍റഹ്മാന്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ സാധരണകാരാണന്നാണ് സന്നദ്ധ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നുമാണ് റഷ്യയുടെ വിശദീകരണം.
പ്രദേശിക ചാനലായ അരീഹ യെല്‍ യൗമിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പറയുന്നുണ്ട്. മാര്‍ക്കറ്റിന് സമീപമുള്ള പല സ്ഥലങ്ങളും ആക്രമണത്തില്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യ ആക്രമണം ശക്തമാക്കിയിട്ടുള്ളത്. സെപ്തംബര്‍ 30 മുതല്‍ സിറിയന്‍ പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം റഷ്യ നടത്തുന്ന ആക്രമണത്തില്‍ 250 ലേറെ സാധരാണക്കാരാണ് ഇതുവരെ ഇരയായത്. എന്നാല്‍ റഷ്യ ഈ കണക്കുകള്‍ നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല