സ്വന്തം ലേഖകന്‍: ഏഴ് വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 7000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം സിറിയയില്‍ കുട്ടികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍ വര്‍ധിച്ചെന്നും, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 20,000 ത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.നേരത്തെ യുദ്ധക്കെടുതിയുടെ ഇരകളായ സിറിയന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ലോകത്തെ കണ്ണീരണിയിച്ചിരുന്നു.
സിറിയയിലെ കുട്ടികളുടെ അവസ്ഥയില്‍ അസ്വസ്ഥനാകുന്നുവെന്നും എല്ലാ തരത്തിലും അവകാശ ലംഘനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെര്‍ജീനിയ ഗാംബ പറഞ്ഞു. സിറിയയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ നിരവധി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ സൂചിപ്പിച്ചു.
പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ ആരംഭിച്ച സമാധാനപരമായ പ്രക്ഷോപം 7 വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. ഐഎസ് ഐഎസ് എന്ന ഭീകര സംഘടനയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമായി. പലസ്തീന്‍, ഇസ്രേയല്‍ വിഷയത്തില്‍ സംസാരിക്കുന്ന അന്താരാഷ്ട്ര സമൂഹം സിറിയന്‍ വിഷയത്തില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല