സ്വന്തം ലേഖകന്‍: സിറിയയിലെ വടക്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ക്കെതിരെ ഔദ്യോഗിക സേനക്ക് കനത്ത മുന്നേറ്റം. സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ അസാസ് പ്രദേശത്തെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്‍ദിഷ് സേനയും ഉള്‍പ്പെടുന്ന സഖ്യം കീഴടക്കിയത്.
അല്‍നുസ്‌റ ഫ്രണ്ട് ഉള്‍പ്പെടുന്ന തീവ്ര സംഘടനകളുമായുള്ള പോരാട്ടത്തില്‍ നിന്നാണ് സഖ്യം പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ് അറിയിച്ചു.ഇരുപക്ഷത്തും കനത്ത ആള്‍നാശമുണ്ടായതായാണ് യു.കെ ആസ്ഥാനമായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമായും ഐ. എസ്.എല്ലിന്റെ ഭീഷണിയെ ചെറുക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടതാണ് ഡി.എഫ്.എസ്. കുര്‍ദുകളും അറബികളും സിറിയന്‍ സ്വദേശികളും ഇതില്‍ അംഗങ്ങളായുണ്ട്. വിമതര്‍ക്കു നേരെ സിറിയന്‍ സേന ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകള്‍ക്ക് സമീപത്തെ ക്യുനൈത്ര പ്രവിശ്യക്കു സമീപം ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയാണ് സിറിയന്‍ സേനയും അനുകൂല സൈനിക ഗ്രൂപ്പുകളും ചേര്‍ന്ന് അക്രമണം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല