1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

സിറിയയിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനു പിന്നാലെ ബ്രിട്ടന്‍ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. സിറിയയിലെ ബ്രിട്ടന്റെ സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗ് അറിയിച്ചു. സിറിയയിലെ സ്ഥിതിഗതികള്‍ അത്യന്തം രൂക്ഷമായ സാഹചര്യത്തിലാണ് അംബാസഡറെ തിരിച്ചുവിളിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.

ജനാധിപത്യപ്രക്ഷോഭകരെ കൊന്നൊടുക്കുന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെ പ്രതിഷേധം അറിയിക്കുന്നതിനു കൂടിയാണ് അംബാസഡറെ തിരിച്ചുവിളിച്ചതെന്ന് ഹേഗ് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയില്‍ സിറിയക്കെതിരെയുള്ള ഉപരോധം വീറ്റോ ചെയ്ത റഷ്യയുടെയും ചൈനയുടെയും നടപടി തെറ്റായ തീരുമാനമായിപ്പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും ഉപരോധം വീറ്റോ ചെയ്ത നടപടി സിറിയന്‍ ജനതയോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നും ഹേഗ് പറഞ്ഞു. അസാദ് ഭരണകൂടത്തിന്റെ അന്ത്യമടുത്തെന്നും രാജ്യാന്തരതലത്തില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ അസാദിനു ഇനിയൊരു അവസരമില്ലെന്നും ഹേഗ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.