1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

പ്രക്ഷോഭകരില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിക്കാത്തപക്ഷം സൈന്യത്തെ പിന്‍വലിക്കില്ലെന്ന് സിറിയന്‍ സര്‍ക്കാര്‍. ആയുധം താഴെ വയ്ക്കാമെന്ന ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം. അക്രമം നിര്‍ത്താമെന്നു പ്രക്ഷോഭകര്‍ സമ്മതിച്ചതായ ഒരു ഉറപ്പും യുഎന്‍ ദൂതന്‍ കോഫി അന്നന്‍ സിറിയന്‍ സര്‍ക്കാരിനു നല്‍കിയിട്ടില്ല.

സിറിയയില്‍ അക്രമം നടത്തുന്നവര്‍ക്ക് പണം നല്‍കുന്ന ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്ന് സഹായം നിര്‍ത്താമെന്ന ഉറപ്പ് ഹാജരാക്കാനും അന്നനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചയോടെ സിറിയന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

പത്തിനകം സൈന്യത്തെ പിന്‍വലിക്കണമെന്ന യുഎന്‍-അറബ് ലീഗ് ദൂതന്‍ കോഫി അന്നന്‍റെ നിര്‍ദേശത്തെ യുഎന്‍ രക്ഷാസമിതി പിന്താങ്ങിയിരുന്നു. എന്നാല്‍ അന്നനുമായി ധാരണയില്‍ എത്തിയതിനു ശേഷം പ്രക്ഷോഭകര്‍ അക്രമം ശക്തമാക്കിയതായാണ് സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.