സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭാര്യ. റഷ്യന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസ്മ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ വാഗ്ദാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാറായില്ല.ജനങ്ങള്‍ക്ക് അവരുടെ പ്രസിഡന്റിലുള്ള വിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നും അതിനാല്‍, ആ വാഗ്ദാനം തള്ളുകയായിരുന്നുവെന്നും അസ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാഖിലെ മൂസിലില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സിറിയയിലെ റഖ നഗരത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ തുരത്താന്‍ സിറിയന്‍ സൈന്യം ഹിസ്ബുല്ല, ഇറാന്‍ അണികളുടെ പിന്തുണയോടെ തയാറെടുക്കുകയാണ്. മൂസിലില്‍നിന്ന് സിറിയന്‍ മേഖലകളിലേക്ക് ഐ.എസ് കൂടുമാറണം എന്നാണ് പ്രസിഡന്റ് ബശ്ശാറിനെ എതിര്‍ക്കുന്ന യുഎസ് ആഗ്രഹിക്കുന്നത് എന്നാണ് സൂചന.
മൂസിലിനുശേഷം ബാക്കി വരുന്ന ഐ.എസ് ഭീകരര്‍ ബശ്ശാര്‍ സര്‍ക്കാറിനും അണികള്‍ക്കുമെതിരെ തിരിയാനാണ് സാധ്യത. ഇറാഖിലെ ഫല്ലൂജ സൈന്യം തിരിച്ചുപിടിച്ചപ്പോഴും ഐ.എസ് ഓടിരക്ഷപ്പെട്ടത് സിറിയയിലേക്കായിരുന്നു. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ബശ്ശാര്‍സൈന്യത്തില്‍ വലിയതോതില്‍ ആളപായം സംഭവിച്ചിട്ടുണ്ട്.
സിറിയയിലും ഇറാഖിലുമായി 5000 ത്തോളം യു.എസ് സൈനികരുണ്ട്. റാഖിലെ മൂസില്‍ മാത്രമല്ല, സിറിയയിലെ റഖായും തങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പുതുതായി ചുമതലയേറ്റ യു.എസ് കമാന്‍ഡര്‍ ടൗണ്‍സെന്‍ഡ് പ്രസ്താവിച്ചിരുന്നു. റഖായില്‍ ഐ.എസിനെതിരെ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം പോരാട്ടം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല