സിറിയന്‍ തലസ്ഥാനം ഡമാസ്കസില്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടിലില്‍ നാലു പേര്‍ മരിച്ചു. യുഎന്‍- അറബ് ലീഗ് സംയുക്ത സമിതിയുടെ പ്രത്യേക പ്രതിനിധി കോഫി അന്നന്‍റെ ടീം തലസ്ഥാനത്തെത്തുന്നതിനു തൊട്ടു മുന്‍പായിരുന്നു ഏറ്റുമുട്ടല്‍. ഒരു വര്‍ഷം പിന്നിടുന്ന പ്രക്ഷോഭത്തില്‍, ഇരു വിഭാഗവും തമ്മില്‍ ഡമാസ്കസില്‍ നേരിട്ട് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍ നടത്തുന്നത് ഇതാദ്യം.
മൂന്നു പ്രക്ഷോഭകരും ഒരു ഭടനും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡമാസ്കസിലെ പ്രമുഖ നഗരം മാസേഹില്‍ മെഷീന് ഗണ്ണും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. പുലര്‍ച്ചെ നാലുമണിയോടെ ഇരുപക്ഷവും ആക്രമണം തുടങ്ങി. വിമതരുടെ കൈവശമുള്ള ദെയര്‍ അല്‍ സോര്‍ നഗരം പിടിച്ചെടുക്കാന്‍ ടാങ്കുകളുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി വന്‍ സേന നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള അല്‍ മേസെയില്‍ പ്രധാന തെരുവുകളുടെ കവാടങ്ങളടച്ച് വെളിച്ചമണച്ച ശേഷമാണ് സൈന്യം ആക്രമണം നടത്തിയത്. ജനകീയ പ്രക്ഷോഭമാരംഭിച്ചതിനു ശേഷം ഒട്ടേറെ ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ച നഗരമാണിത്. യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ‘തീവ്രവാദികളും’ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.
അല്‍ മേസെയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന ഹമദ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് നാലുതവണ സ്‌ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രക്ഷോഭത്തിനിടെ ദമാസ്‌കസിനടുത്ത പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ആക്രമണം തിങ്കളാഴ്ച രാവിലേയും തുടരുകയാണ്.
ഞായറാഴ്ച വാണിജ്യ കേന്ദ്രമായ അലെപ്പോ നഗരത്തില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്‌ഫോടനത്തിനു തൊട്ടുപിന്നാലെയാണ് അല്‍ മേസെയില്‍ ഏറ്റുമുട്ടലുണ്ടായത്. നഗരത്തില്‍ നടന്ന വിലാപയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് മര്‍ദിച്ചതായി സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിച്ചു. ഞായറാഴ്ച പട്ടാളം നടത്തിയ വിവിധ ആക്രമണങ്ങളില്‍ നാലു കുട്ടികളടക്കം 19 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞദിവസം ദമാസ്‌കസിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 27 പേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല