1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: സിറിയയില്‍ മിസൈല്‍ മഴ പെയ്യിച്ച് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്താക്രമണം; യുഎന്നില്‍ റഷ്യയ്ക്ക് തിരിച്ചടിയായി അടിയന്തിര പ്രമേയം തള്ളി. വെള്ളിയാഴ്ച രാത്രിമുതല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ട ആക്രമണത്തില്‍ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ സഖ്യസേന തൊടുത്തതെന്നാണ്റി പ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ 71 മിസൈലുകള്‍ സിറിയയുടെ സോവിയറ്റ് നിര്‍മിത മിസൈല്‍വേധ സംവിധാനം തകര്‍ത്തതതായി റഷ്യ അവകാശപ്പെട്ടു.

അസദ് ഭരണകൂടത്തിനെതിരെ സംയുക്ത സേനകളുടെ ഏകോപിപ്പിച്ചുള്ള ആദ്യ ആക്രമണമാണിത്. ബ്രിട്ടനും ഫ്രാന്‍സും യുദ്ധവിമാനങ്ങളില്‍നിന്നും യുഎസ് യുദ്ധക്കപ്പലില്‍നിന്നുമാണു മിസൈലുകള്‍ തൊടുത്തത്. സിറിയയിലെ ഐഎസ് താവളങ്ങള്‍ക്കുനേരെ മുന്‍പു യുഎസ് സഖ്യസേന ഒട്ടേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സിറിയന്‍ സേനയെ ലക്ഷ്യമിട്ടിരുന്നില്ല.

‘ഇതു ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണിയാണ്. ഇത്തരം ആക്രമണങ്ങള്‍ക്കു പ്രത്യാഘാതമുണ്ടാകാതിരിക്കില്ല’ എന്നു യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റൊലി ആന്റനോവ് പറഞ്ഞു. മൂന്നു വന്‍ശക്തികളുടെയും ഭരണത്തലവന്‍മാരെ ‘കുറ്റവാളികള്‍’ എന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിശേഷിപ്പിച്ചത്.

വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യക്ക് തിരിച്ചടി. സിറിയന്‍ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം തള്ളി. അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യ സിറിയക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് സഖ്യകക്ഷികള്‍ക്ക് ആവര്‍ത്തിച്ച്മു ന്നറിയിപ്പ് നല്‍കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.