സ്വന്തം ലേഖകൻ: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. അള്‍ത്താരയിലെ വിളക്കുകളും മറ്റും തകര്‍ന്നു.
ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച രാത്രിയിലും കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായിരുന്നു.
അള്‍ത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ എല്ലാം തന്നെ പ്രതിഷേധക്കാര്‍ തകര്‍ത്തെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ ഇവിടേക്ക് നിയോഗിച്ചിരുന്നു. പത്ത് മണിക്ക് കുര്‍ബാന അര്‍പ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുവിഭാഗം ആക്രമണം നടത്തുകയായിരുന്നു. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാന്‍ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല