സീറോ മലബാര്‍ സഭ ബര്‍മിംഗ്‌ഹാം അതിരൂപത കണ്‍വെന്‍ഷന്‍ 2012 ജൂണ്‍ 23ന് കവന്‍ട്രിയില്‍ വെച്ച് നടക്കുന്നു. കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുന്ന സ്വാഗതനൃത്ത പരിശീലനം പുരോഗമിക്കുന്നു.
40 കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ പരിശീലന പരിപാടിയിയാണ് നടക്കുന്നത്. കലാമണ്ഡലം നൈസ് ആണ് പരിശീലനം നല്കുന്നത്. 12 മാസ് സെന്ററുകളില്‍ നിന്ന് തെരഞ്ഞെടുത്ത 40 കുട്ടികളുടെ നേതൃത്വത്തിലാണ് സ്വാഗതനൃത്തം അവതരിക്കപ്പെടുക. പ്രാഥമിക റൌണ്ട് പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു.
മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വ്യത്യസ്ത നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചാണ് ഡാന്‍സിന് രൂപം കൊടുത്തിട്ടുള്ളത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കണ്‍വീനര്‍ സെബാസ്ത്യനും സെക്രട്ടറി ജോയിയും മാതാപിതാക്കളോടൊപ്പം കുട്ടികള്‍ക്ക് പ്രോത്സാഹനവും സഹായവുമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല