ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): ഗ്രേറ്റ് ബ്രിട്ടനെ സീറോ മലബാർ രൂപതയിൽ പരിശുദ്ധ ദൈവമാതാവിൻറെ ജനനത്തിരുന്നാളും എട്ടു നോമ്പും സമുചിതമായി ആചരിക്കുന്നു. സെപ്റ്റംബർ 1 മുതൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന ആരാധനയും, ജപമാലയും, കരുണക്കൊന്തയുമാണ് എട്ടുനോമ്പാചരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനമനുസരിച്ച് മാംസവർജ്ജനവും ഉപവാസവും ഉൾപ്പെടുത്തി ഇത്തവണത്തെ എട്ടുനോമ്പ് കൂടുതൽഫലദായകമാക്കുവാൻ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
സെപ്റ്റംബർ 1 മുതൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ തിരുമണിക്കൂർ ആരാധനയും ജപമാലയും കരുണക്കൊന്തയും ഉണ്ടായിരിക്കും. കൂടാതെ കുട്ടികൾക്കും യുവജനനങ്ങൾക്കും, ദമ്പതികൾക്കുമായി സമർപ്പിച്ചിരിക്കുന്ന ദിവസങ്ങളായ സെപ്റ്റംബർ 1 ,2 ,3 തീയതികളിൽ വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും. സെപ്റ്റംബർ 4 ന് കോവിഡ് മഹാമാരിയിൽ നിന്നുള്ള സംരക്ഷണത്തിനായിപ്രഖ്യാപിച്ചിട്ടുള്ള ഉപവാസ പ്രാർത്ഥന ദിനത്തിൽ ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെപ്റ്റംബർ 5 ന് ഒന്നാം ശനിയാഴ്ച ശുശ്രൂഷകൾ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ നടക്കും. ഉച്ചക്ക് 2 ,30 ന് വിശുദ്ധകുര്ബാനയും ഉണ്ടായിരിക്കും. സെപ്റ്റംബർ 6 ന് പുരോഹിതർക്കും സമർപ്പിതർക്കുമായി പ്രത്യേക പ്രാർത്ഥനകളും വൈകിട്ട് 6 മണിക്ക് വിശുദ്ധകുര്ബാനയും, സെപ്റ്റംമ്പർ 7 ന് ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും സെപ്റ്റംബർ 8 ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പരിശുദ്ധ അമ്മക്ക് സമർപ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകളും വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും
എല്ലാ ദിവസവും ആരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിക്ക് രൂപതയിലെ ഗായകരുടെ നേതൃത്വത്തിൽ “ഗ്രാസിയാ പ്ലേന” എന്ന മരിയൻ സ്തുതിഗീതങ്ങൾ ഉൾക്കൊള്ളീച്ചുകൊണ്ടുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
ബിർമിംഗ്ഹാം സെന്റ് തെരേസ ദേവാലയത്തിൽനിന്നും രൂപതയുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ തിരുക്കർമ്മങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നതായിരിക്കും.
ലോകം വലിയ പ്രതിസന്ധികൾ നേരിടുന്ന ഈ സാഹചര്യത്തിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എട്ടുനോമ്പാചരണത്തിലൂടെ ഈ മഹാമാരിയെ നേരിടുവാൻ ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല