
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബുധനാഴ്ച നിര്യാതനായ അഡ്വ. മാത്യൂസിന്റെ ശവസംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞ് പൂവരണിയിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉരുളികുന്നം സെന്റ്. ജോർജ് പള്ളിയിൽ വച്ച് നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്കുവേണ്ടി രൂപതയുടെ മുൻ പി.ആർ.ഓ. റവ. ഫാ. ബിജു കുന്നക്കാട്ട് വസതിയിലെത്തി രൂപതാകുടുംബത്തിന്റെ മുഴുവൻ ദുഖവും പ്രാർത്ഥനയും അറിയിക്കുകയും ശവസംസ്കാര ശുശ്രൂഷയിൽ അനുശോചനമറിയിച്ച് സംസാരിക്കുകയും ചെയ്തു.
സഹോദരന്റെ വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് രൂപതയിലെ മിഷനുകളുടെയും മുഴുവൻ വിശ്വാസികളുടെയും അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല