ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നു .
കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുകയാണ് . രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ മത്സരം മൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത് .
ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് . നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും . ജൂൺ 13 ന് മുതൽ മത്സരങ്ങൾ ആരംഭിക്കും .
ജൂൺ 3 ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് ജൂൺ 6 ലെ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 7 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടത്തുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും.
എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും. എയ്ജ് ഗ്രൂപ്പ് 8 – 10 , വൈകുന്നേരം 8മണിക്കും 11 -13 ഗ്രൂപ്പിന് 8 .20 തിനും 14 -17 ഗ്രൂപ്പിന് 8 .40 നും നടത്തും.
ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മൽസരങ്ങൾ മൂന്ന് ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും .
അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ബൈബിൾ ക്വിസ് മത്സരങ്ങൾ ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ wed site ക്ലിക്ക് ചെയ്യുക.
Bible Quiz
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല