1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2011

പ്രേഷിത തീഷ്ണതയെ ഉജ്ജ്വലിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മത്സരങ്ങള്‍

ബെന്നി പെരിയപ്പുറം
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി സഭാ വിശ്വാസികളായവര്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിജയിക്കുന്നവര്‍ക്ക് ഡിവൈന്‍ ടിവിയില്‍ പരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ഡിവൈന്‍ ടിവിയില്‍ സീറോ മലബാര്‍ മിഷന്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. ‘സഭയും മിഷന്‍ പ്രവര്‍ത്തനങ്ങളും’ എന്നതാണ് വിഷയം. 8-12,13-17 ,18-25 , 25 നു മുകളില്‍ എന്നീ പ്രായമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

ഉപന്യാസ മത്സരങ്ങള്‍ കുട്ടികള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രായത്തിനനുസരിച്ച് നടത്തുന്നതാണ് കൂടാതെ സീറോ മലബാര്‍ കാതലിക്സ്, മേജര്‍ സെമിനാരിയന്‍സ്, സന്യാസിനികള്‍, സന്യാസാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് വിവിധ വിഷയങ്ങളിലാണ് മത്സരം 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ചിത്രരചന മത്സരങ്ങള്‍ നടത്തുന്നു. ‘എന്റെ മിഷന്‍ സങ്കല്പം’ എന്നതാണ് വിഷയം. പങ്കെടുക്കുവാനുള്ള അവസാന തീയ്യതി ജനുവരി 31 കൂടാതെ പവര്‍പോയന്റ് പ്രസെന്റെഷന്‍ മത്സരങ്ങള്‍ നടത്തുന്നു. വിഷയം How can I be a Missionayi in my life . വിജയികള്‍ക്ക് 25000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കൊടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.missionyear.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇംഗ്ലണ്ടിലുള്ള സീറോ മലബാര്‍ സഭ അംഗങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ സീറോ മലബാര്‍ ചാപ്ലിന്‍സുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. ബര്‍മിംഗ്ഹാം അതിരൂപതയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ peribenny88@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.