മലങ്കര കത്തോലിക്കാ സഭ യുകെ നാഷണല്‍ കൌണ്‍സില്‍ ആയ പാസ്റ്ററല്‍ കൌണ്‍സിലിന്റെ മൂന്നാമത് ഭരണസമിതിയുടെ (2012-2014) തിരഞ്ഞെടുപ്പ് 25 ാം തീയതി ശനിയാഴ്ച മാഞ്ചെസ്റ്ററിലെ സെന്റ് ഹില്‍ഡാസ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതോടെയാണ് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുക. മലങ്കര കത്തോലിക്കാ സഭയുടെ യു കെ ചാപ്ളെയിനും പാസ്ററല്‍ കൌണ്‍സില്‍ പ്രസിഡന്റുമായ റവ.ഫാ. ഡാനിയേല്‍ കുളങ്ങരയക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല.
25 ാം തീയതി ശനിയാഴ്ച രാവിലെ 10.30ന് വിശുദ്ധ ബലി തുടര്‍ന്ന് നിലവിലിള്ള പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി റോണി ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിന് ശേഷം എല്ലാ മിഷണില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലില്‍ അംഗങ്ങളെ പരിചയപ്പെടുത്തും തുടര്‍ന്ന് പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും, സത്യ പ്രതിജ്ജ ചടങ്ങു നടത്തപ്പെടു.
ഉച്ച തിരിഞ്ഞ് പാരിഷ് ഹാളില്‍ വച്ച് പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും നടത്തപ്പെടു. മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ ബസേലീയസ് ക്ളീമീസ് കത്തോലിക്കാ ബാവ പാസ്റ്ററല്‍ കൌണ്‍സില്‍ പേട്രണു യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത പാസ്റ്ററല്‍ കൌണ്‍സില്‍ ചെയര്‍മാനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല