ട്വന്റി-20 വനിതാ ലോകകപ്പിന് ആവേശത്തുടക്കം. വനിതകളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആഥിതേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പിച്ചു. ശ്രീലങ്കന്‍ പെണ്‍കരുത്തിനെ 79 റണ്‍സിലെറിഞ്ഞൊതുക്കിയ ശേഷം 17.2 ഓവറില്‍ ലക്ഷ്യത്തിലെത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയികളായി ദക്ഷിണാഫ്രിക്ക.
ആദ്യ ദിനം നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ന്യൂസിലന്റിനെ തോല്‍പിച്ചു. ഏഴു വിക്കറ്റിനാണ് വിന്‍ഡീസ് വനിതകള്‍ കിവികളെ തറപറ്റിച്ചത്. 118 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ഡീന്‍ഡ്ര ഡോത്തിന്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച ഓസ്‌ട്രേലിയയുമായാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ എ ഗ്രൂപ്പിലും ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമായി മത്സരിക്കും.ഒക്ടോബര്‍ നാലിനും അഞ്ചിനുമാണ് സെമിഫൈനലുകള്‍. ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിനും നടക്കും.
മൂന്നാം തവണയാണ് വനിതാക്രിക്കറ്റില്‍ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. 2010ല്‍ ഓസ്‌ട്രേലിയയും 2009ല്‍ ഇംഗ്ലണ്ടുമാണ് ചാമ്പ്യന്‍മാരായത്. ഇന്ത്യ രണ്ട് വട്ടവും സെമിയില്‍ പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല