1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

ബംഗ്ലാദേശിനെ 59 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലാന്റിന് ട്വന്റി-20 ലോകക്കപ്പില്‍ വിജയ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്റ് 3 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിങ്ങിയ ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടുവാനെ സാധിച്ചുള്ളു.

രണ്ടാം വിക്കറ്റില്‍ ഫ്രങ്ക്ളിനോപ്പം ചേര്‍ന്ന ബ്രന്റം മക്കല്ലം ആക്ഷരാര്‍ത്ഥത്തില്‍ ബംഗ്ലബൗളര്‍മാരെ പരീക്ഷിച്ചു. 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉയര്‍ത്തിയത്. ഇതില്‍ 34 റണ്‍സായിരുന്നു ഫ്രങ്ക്ളിന്റെ സംഭാവന. തുടര്‍ന്നു ക്രീസിലെത്തിയ ടൈലര്‍ 14 റണ്‍സ് നേടി. അതിനിടയില്‍ ട്വന്റി-20 ലെ എറ്റവും മികച്ച വ്യക്തിഗത സ്കോര്‍ എന്ന നേട്ടം ബ്രന്റം മക്കല്ലം പിന്നീട്ടു. 123 റണ്‍സായിരുന്നു മക്കല്ലത്തിന്റെ നേട്ടം. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 72പന്തുകളില്‍ നിന്നും 123 റണ്‍സ് നേടിയ മക്കല്ലം ട്വന്റി20യില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറി. 2010ല്‍ ഓസ്ട്രേലിയക്കെതിരെയയായിരുന്നു മക്കല്ലത്തിന്റെ ആദ്യ സെഞ്ച്വറി.
ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് ലെവിയുടെ റെക്കോഡാണ് ഈ പ്രകടനത്തിലൂടെയാണ് മക്കല്ലം മറികടന്നത്. ന്യൂസിലാന്റിനെതിരെ ലെവി നേടിയ 117 റണ്‍സായിരുന്നു ഇതിനു മുമ്പുള്ള ലോക റെക്കോഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.