മന്ത്രി ടി എം ജേക്കബിന്റെ നിര്യാണത്തില്‍ പിറവം പ്രവാസി അസോസിയേഷന്‍ അനുശോചനയോഗം ചേര്‍ന്നു. ബര്‍മിംഗ്ഹാം ഹോളിഡേ ഇന്നില്‍ കൂടിയ യോഗത്തില്‍ ഷാജു കുടിലില്‍ അധ്യക്ഷത വഹിച്ചു. ടി എം ജേക്കബിന്റെ നിര്യാണം പിറവതിന്റെ തീരാ നഷട്മാണെന്നു യോഗം വിലയിരുത്തി. ജനുവരി ഏഴിന് പിറവത്ത് നടക്കാനിരിക്കുന്ന പ്രവാസി സംഗമത്തിലും മേയ്യില്‍ യുകെയില്‍ നടക്കുന്ന പിറവം സംഗമത്തിലും പങ്കെടുക്കാമെന്ന് ടി എം ജേക്കബ് പിറവം പ്രവാസി അസോസിയേഷന്റെ ഭാരവാഹികളെ അറിയിച്ചിരുന്നതാണ്. ബര്‍മിംഗ്ഹാമില്‍ കൂടിയ യോഗത്തില്‍ ബിജു ചക്കാലക്കല്‍, തോമസ് പുളിയില്‍, റാഞ്ചി വള്ളുവാത്താട്ടില്‍, ബിനോ വടക്കേപറമ്പില്‍, ബോബി അന്ത്യാന്‍, റെജി ജോണ്, റോയി പടയിന്ച്ചയില്‍, സിജു സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ടി എം ജേക്കബിന്റെ സ്മരണ നില നിര്‍ത്തുന്നതിനു ആവശ്യമായ പരിപാടികളുമായി മുന്‍പോട്ടു പോകാമെന്നും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല