ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ട് ഒന്നാമത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്ക് പിന്നിലാണ് ഇന്ത്യ. അയര്‍ലന്‍ഡും വെസ്റ്റിന്‍ഡീസുമാണ് ഇന്ത്യയ്ക്ക് പിന്നില്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. 129 റേറ്റിങ് പോയിന്‍റാണ് ഇം ഗ്ലണ്ടിന്. ദക്ഷിണാഫ്രിക്കയ്ക്ക് 122 പോയി ന്‍റും. 103 പോയിന്‍റാണ് ഇന്ത്യയ്ക്ക്.
ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് സുരേഷ് റെയ്ന മാത്രം. 734 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് റെയ്ന. ഇംഗ്ലണ്ടിന്‍റ കെവിന്‍ പീറ്റേഴ്സണ്‍ ഒന്നാമതും മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്), ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്) എന്നിവര്‍ തൊട്ടുപിന്നില്‍. ഗപ്റ്റിലിന് 791 പോയി ന്‍റ്. മോര്‍ഗന് 788 പോയി ന്‍റും. ഗൗതം ഗംഭീര്‍ 14ാം സ്ഥാനത്തെത്തി. അതേസമയം ബൗളര്‍മാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.
20ാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന റാങ്കിലുള്ളത്. ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ഒന്നാമത്. അജന്ത മെന്‍ ഡി സും (ശ്രീലങ്ക) സയീദ് അജ്മലും (പാക്കിസ്ഥാന്‍) രണ്ടും മൂന്നും സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഓസ്ട്രേലിയയുടെ ഷെയ്ന്‍ വാട്സണണാണ് ഒന്നാമത്. പാക്കി സ്ഥാന്‍റെ ഷാഹിദ് അഫ്രീദി രണ്ടാം സ്ഥാനത്തും. 438 പോയി ന്‍റാണ് വാട്സണ്. അഫ്രിദിക്ക് 340 പോയി ന്‍റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല