സ്വന്തം ലേഖകന്‍: അടിവസ്ത്രങ്ങളുടെ പരസ്യത്തിന് സൈസ് സീറോ മോഡലുകള്‍ മാത്രമേ പറ്റൂ? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മോഡല്‍ താബ്രിയ മേജേഴ്‌സിന്റെ ചിത്രങ്ങള്‍. സീറോ സൈസ് മോഡലുകളെ മാത്രം വിക്ടോറിയ എയ്ഞ്ചലുകളായി പരസ്യങ്ങളില്‍ അവതരിപ്പിക്കുന്ന കമ്പനിയായ വിക്ടോറിയ സീക്രട്ട് ലിഞ്ചറിയെ വെല്ലുവിളിച്ചാണ് ച്ച് പ്ലസ് സൈസ് മോഡലായ താബ്രിയ മേജഴ്‌സ് തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
വിക്ടോറിയ സീക്രട്ടിന്റെ അടിവസ്ത്രങ്ങളണിഞ്ഞ് പരസ്യ മോഡലുകളെ അനുകരിക്കുകയാണ് താബ്രിയ ചെയ്തത്. അഴകളവുകളില്‍ സീറോ സൈസ് മാത്രമല്ല ഉള്ളതെന്നും മാംസളമായ ശരീരമുള്ളവര്‍ പോസ് ചെയ്താലും പരസ്യങ്ങള്‍ ഹിറ്റാകുമെന്നും അവകാശപ്പെട്ടായിരുന്നു താബ്രിയയുടെ ഫോട്ടോഷൂട്ട്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് തബ്രിയയെ പിന്തുണച്ച് രംഗത്തെത്തിയത്.
പതിനായിരക്കണക്കിന് പേരാണ് തബ്രിയയുടെ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും പങ്കുവക്കുകയും ചെയ്തത്. ആഷ്‌ലി ഗ്രഹാം എന്ന മോഡല്‍ നേരത്തെ വിക്ടോറിയ സീക്രട്ടിന്റെ സൈസ് സീറോ പക്ഷപാതത്തിനെതിരെ പ്രതികരിച്ചിരുന്നു. സീറോ സൈസുള്ളവര്‍ മാത്രമാണോ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതെന്ന ആഷ്‌ലിയുടെ ചോദ്യം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും #ImNoAngel എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല