സ്വന്തം ലേഖകന്‍: കാന്‍സറിനോട് വീരോചിതമായി പോരുതിയ ആളാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും പരസ്പരം തുണയായി കഴിയുന്ന ദമ്പതികളാണ് ഇവര്‍. എന്നാല്‍, പരസ്പരം പിരിഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ച കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താഹിറ. ആയുഷ്മാന്‍ വെള്ളിത്തിരയില്‍ ചുംബിക്കുന്നത് വലിയ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറാന്‍ ഏറെക്കാലമെടുത്തുസ്‌പോട്ട്ബിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താഹിറ പറഞ്ഞു.
ആയുഷ്മാന്‍ സ്‌ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. ഗര്‍ഭിണിയാകുമ്പോള്‍ ഹോര്‍മോണിന്റെ അളവ് ചാഞ്ചാടിക്കൊണ്ടിരിക്കും. അയാളാണെങ്കില്‍ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്‌ക്രീനില്‍ ചുംബിച്ച് നടക്കുന്ന കാലം. ഞങ്ങള്‍ രണ്ടാളും ചെറുപ്പമായിരുന്നു. എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല. ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അയാള്‍ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വത അന്ന് ഞാന്‍ ആര്‍ജിച്ചിരുന്നില്ല.
വേര്‍പിരിഞ്ഞാലോ എന്ന് ഞാന്‍ പലതവണ ആലോചിച്ചതാണ്. എന്നാല്‍, ആയുഷ്മാന്‍ അങ്ങനെയായിരുന്നില്ല. എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. പിന്നെയാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയതും നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ തുടങ്ങിയതും. ആയുഷ്മാന്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിത്തുടങ്ങിയതോടെ ഞാന്‍ എന്റേതായ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി അല്‍പം പിന്‍വലിയുകയായിരുന്നു. കുഞ്ഞ് ഹ്രസ്വചിത്രങ്ങളൊക്കെയെടുത്ത് ആയുഷ്മാന് നാണക്കേടുണ്ടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു സംവിധായികയാകണം എന്ന മോഹം കുറേനാള്‍ ഞാന്‍ ആയുഷ്മാനോട് പറഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഏറ്റവും വലിയ ശത്രുക്കളാണെന്ന് ആളുകള്‍ കരുതുമോ എന്നൊരു ഭയമുണ്ടായിരുന്നു എനിക്ക്താഹിറ അഭിമുഖത്തില്‍ പറഞ്ഞു.
തനൂജ് ഗാര്‍ഗും അതുല്‍ കാസബെക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താഹിറ. അഞ്ച് പെണ്‍കുട്ടികളുടെ കഥയാണിത്. പൂര്‍ണമായും മുംബൈയിലായിരിക്കും ചിത്രീകരണം.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല